കുവൈത്ത്‌സിറ്റി: കുവൈറ്റില്‍ കൊറോണ ചികിത്സയിലിരുന്ന മലയാളി മരിച്ചു. മലപ്പുറം, നിലമ്പൂര്‍, എടക്കര സ്വദേശി മോദയില്‍ ശ്യാംകുമാര്‍ (48) ആണ് മരിച്ചത്.
ദാര്‍ അല്‍ ഷിഫ ആശുപത്രിയില്‍ ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ ജോലിചെയ്തു വരികയായിരുന്നു. കോവിഡ് ബാധിതനായി മിഷ്രിഫ് ആശുപത്രിയില്‍ ചികിത്സയിലിരിക്കയാണ് മരണപ്പെട്ടത്.
ദമാന്‍ ഹെല്‍ത്ത് കെയറില്‍ നഴ്‌സായ അനൂപാ സി. നായരാണ് ഭാര്യ. ഹൃദ്യ ശ്യാംകുമാര്‍, ദൃശ്യ ശ്യാംകുമാര്‍ എന്നിവര്‍ മക്കളാണ്. മൃതദേഹം കോവിഡ് മാനണ്ഡങ്ങള്‍ പ്രകാരം കുവൈറ്റില്‍ സംസ്‌കരിച്ചു.
Content Highlights: Malappuram native died in Kuwait due to Covid 19