കുവൈറ്റ് സിറ്റി: മലപ്പുറം മങ്കട സ്വദേശി അരുണ്‍ മടമ്പത്ത് (40) കുവൈത്തില്‍ അന്തരിച്ചു. കോവിഡാനന്തര രോഗങ്ങളെ തുടര്‍ന്ന് കുറച്ചു നാളുകളായി അരുണ്‍ ഫര്‍വാനിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. കല കുവൈത്ത് അംഗമാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ കല കുവൈറ്റിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു.

Content Highlights: Malappuram native died in kuwait