കുവൈത്ത് സിറ്റി : സ് സി.എഫ്. സി കെഫാക്കുമായി സഹകരിച്ച് നടത്തിയ ഏകദിന സെവന്‍സ് ടൂര്‍ണമെന്റില്‍ മാക് കുവൈറ്റ് എഫ് സി ചാമ്പ്യന്മാരായി. കാല്‍പന്തുകളിയുടെ മുഴുവന്‍ ആവേശവും നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ ചാമ്പ്യന്‍സ് എഫ് സിയെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തിയാണ് മാക് കുവൈറ്റ് എഫ് സി കിരീടം നേടിയത്. മാകിന് വേണ്ടി സുമിത്തും, മുഹമ്മദ് സാലിഹും ഗോളുകള്‍ നേടി .
ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് സില്‍വര്‍ സ്റ്റാര്‍സ് എഫ് സി യെ പരാജയപ്പെടിത്തിയാണ് മാക് കുവൈറ്റ് ഫൈനലില്‍ പ്രവേശിച്ചത് . വാശിയേറിയ രണ്ടാം സെമി ഫൈനലില്‍ ഗോള്‍ രഹിത സമനിലയിലായതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ഫഹാഹീല്‍ ബ്രദേഴ്‌സിനെ പരാജയപ്പെടുത്തി ചാമ്പ്യന്‍സ് എഫ് സി ഫൈനലില്‍ പ്രവേശിച്ചു. ടോസിലൂടെ തിരഞ്ഞെടുത്ത മൂന്നാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫി ഫഹാഹീല്‍ ബ്രദേഴ്സ് കരസ്ഥമാക്കി.
ടൂര്‍ണമെന്റിലെ മികച്ച താരമായി ചാമ്പ്യന്‍സ് എഫ്. സിയിലെ ഡിനില്‍, മികച്ച പ്രതിരോധ താരമായി മാക് കുവൈറ്റിലെ സുമിത്, മികച്ച ഗോള്‍ കീപ്പറായി മാക് കുവൈറ്റില ദാസിത്, ടോപ് സ്‌കോറായി മാക് കുവൈത്തിലെ ഷിബിനെയും, മുഹമ്മദ് സാലിഹിനെയും തിരഞ്ഞെടുത്തു. വിജയികള്‍ക്കുള്ള ട്രോഫികള്‍ സാസ് സി എഫ് സി സാല്‍മിയ പ്രതിനിധികളും ,കേഫാക് ഭാരവാഹികളും ചേര്‍ന്ന് നല്‍കി.
Content Highlights: Mac Kuwait FC became champions in Kefak sevens football tournament