കുവൈറ്റ് സിറ്റി: കേരളത്തിലെ നിയമസഭ തെരെഞ്ഞെടുപ്പില്‍  ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിഐതിഹാസിക വിജയത്തില്‍ എല്‍ഡിഎഫ് കുവൈറ്റിന്റെ നേതൃത്വത്തില്‍ വിജയഘോഷം  സംഘടിപ്പിച്ചു. ഫ്‌ളാറ്റുകളിലും, ക്യാമ്പുകളിലും, ഓഫീസികളിലും ദീപം തെളിച്ചും മധുരം വിളമ്പിയും കുവൈറ്റ് പ്രവാസികള്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. തുടര്‍ന്ന് നടന്ന ഓണ്‍ലൈന്‍ പൊതുയോഗത്തില്‍ നിയുക്ത രാജ്യസഭ എം.പി വി.ശിവദാസന്‍, നിയുക്ത എം.എല്‍ .എ  പി. പ്രസാദ്,  NYL സംസ്ഥാന പ്രസിഡണ്ട് അഡ്വ ഷമീര്‍ പയ്യനങ്ങാടി, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍.അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിരുത്തരവാദം കാണിക്കുന്ന  കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചും, പ്രതിരോധ പ്രവര്‍ത്തനത്തില്‍ രാജ്യത്തെ തന്നെ മികച്ച മാതൃകയായ  കേരള സംസ്ഥാനത്തിന്റെ ഇടപെടലിനെ കുറിച്ചും  നേതാക്കള്‍ സംസാരിച്ചു. എല്‍ഡിഎഫ് കുവൈറ്റ് തെരെഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സി.കെ നൗഷാദ് സ്വാഗതം പറഞ്ഞ യോഗത്തിന്, ചെയര്‍മാന്‍ ശ്രീംലാല്‍ അദ്ധ്യക്ഷത വഹിച്ചു. തെരെഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ സുബിന്‍ അറക്കല്‍ നന്ദിയും പറഞ്ഞു. എല്‍ഡിഎഫ് കുവൈറ്റ് തെരെഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ സത്താര്‍ കുന്നില്‍, അബ്ദുള്‍ വഹാബ് എന്നിവര്‍ സംബന്ധിച്ചു. ഇടതുപക്ഷ പ്രവര്‍ത്തകരും, വിവിധ സംഘടനാ നേതാക്കളും ഉള്‍പ്പടെ നൂറുകണക്കിന് പേരാണ് ഓണ്‍ലൈന്‍ പൊതുയോഗത്തില്‍ പങ്കെടുത്തത്.
--