കുവൈത്ത് സിറ്റി :  കുവൈത്ത് ദിനാര്‍ ദേശീയ കറന്‍സിയായി പ്രഖ്യാപിച്ചതിന്റെ 60 താമത് വാര്‍ഷിക ദിനത്തില്‍ സ്മരണികയായി നാണയങ്ങള്‍ പുറത്തിറക്കി.

കുവൈത്ത് ദിനാര്‍ രാജ്യത്ത് നിലവില്‍ വന്നതിന്റെ 60 താമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് നാണയങ്ങള്‍ പുറത്തിറക്കിയ നാണയങ്ങളുടെ ആദ്യ പതിപ്പുകള്‍ കുവൈത്ത് അമീര്‍ ഷേയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ സമര്‍പ്പിച്ചു.

ദിനാര്‍ നിലവില്‍ വന്നതിന് ശേഷം ലോകത്തെ ശക്തമായ കറന്‍സിയായി തുടുരുന്നതയും, ദേശീയ കറന്‍സിയുടെ കെട്ടുറപ്പും മൂല്യവും നിലനിര്‍ത്തുന്നതിന് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് നാണയ വിനിമയ മേഖലയില്‍ വലിയ ഇടപെടല്‍ നടത്തിയതായും വാര്‍ഷിക ദിനത്തില്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പ്രസ്ഥാവിച്ചു.