കുവൈത്ത് സിറ്റി. കുവൈത്തില്‍ സര്‍ക്കാരും പാര്‍ലമെന്റും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. മന്ത്രിമാര്‍ പ്രധാനമന്ത്രിക്ക് രാജി സമര്‍പ്പിച്ചു.
സെയ്ഫ് കൊട്ടാരത്തിലെത്തിയ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷേയ്ഖ് ഹാമദ് ജാബര്‍ അല്‍ അലി അല്‍ സബയും മറ്റു മന്ത്രിമാരും പ്രധാന മന്ത്രി ഷേയ്ഖ് സബാഹ് ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹിന് രാജി സമര്‍പ്പിച്ചു.
പ്രധാനമന്ത്രിക്കെതിരെയും പുതിയ കുവൈത്ത് സര്‍ക്കാരിനെതിരെയും 38 എം പി മാര്‍ ചേര്‍ന്നാണ് കുറ്റവിചാരണ പ്രമേയം പാര്‍ലമെന്റ് സ്പീക്കറിനു സമര്‍പ്പിച്ചതാണ് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കാന്‍ ഇടയാക്കിയത്. അതേസമയം പ്രതിപക്ഷത്തിന് നിര്‍ണായക സ്വാധീനമുള്ള പാര്‍ലമെന്റില്‍ കുറ്റവിചാരണകള്‍ ആവര്‍ത്തിക്കുമെന്നും, ഇതോടെ സര്‍ക്കാറും പാര്‍ലമെന്റും തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമാവുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.