കുവൈത്ത് സിറ്റി:  കുവൈറ്റ് കൊടുംതണുപ്പിലേക്ക്.  മിക്ക മേഖലകളിലും രാത്രി മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു താപനില. മരുഭൂമികളിലും അബ്ദലി, വഫ്ര മേഖലകളിലും തണുപ്പ് കൂടുതലായിരുന്നു.  രാവിലെ 8 മണിയോടെ താപനില 9 ലേക്ക് ഉയര്‍ന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

തിങ്കളാഴ്ച മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റ മുന്നറിയിപ്പ്. തണുപ്പ് കൂടിയതോടെ കാലാവസ്ഥാ രോഗങ്ങള്‍ മൂലം ചികിത്സതേടിയെത്തുന്നവരുടെ എണ്ണം ആശുപത്രികളില്‍ വര്‍ധിച്ചിട്ടുണ്ട്.