കുവൈത്ത്‌സിറ്റി: കുവൈത്ത് യൂണിവേഴ്‌സിറ്റിയുടെ 54-മത് വാര്‍ഷികം ആഘോഷിച്ചു. അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ച കുവൈത്ത് സര്‍വകലാശാല ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ന്നതായും വാര്‍ഷിക ദിനത്തില്‍ വിദ്യാഭ്യാസ വിദഗ്ദര്‍ വിലയിരുത്തുന്നു. മുന്‍ അമീര്‍ ഷേയ്ഖ് സബാഹ് അല്‍ സലേം അല്‍ സബാഹ് ദീര്‍ഘ വീഷണത്തോടെ 1966 നവംബര്‍ 27 ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത കുവൈത്ത് സര്‍വകലാശാല 16 കോളേജുകളും മെഡിക്കല്‍ കോളേജ്, നിരവധി ഫാക്കള്‍ട്ടികളോടെ ലോകോത്തര സര്‍വകലാശാലയായി വികസിച്ചു.
അടുത്തിടെ അന്തരിച്ച അമീര്‍ ഷേയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ സ്വപ്ന പദ്ധതി വിഷന്‍ 2035 ന്റെ
ഭാഗമായി വിദ്യാഭ്യാസ മേഖലയുടെ സര്‍വതോമുഖമായ വികസനം ലക്ഷ്യമാക്കി പൂര്‍ത്തിയാക്കി വരുന്ന സബ അല്‍ സലേം യൂണിവേഴ്‌സിറ്റി കോംപ്ലക്‌സ് ലോകത്തെ തന്നെ അത്യാധുനികവും ഏഷ്യയിലെ ഏറ്റവും മികച്ച സര്‍വകലാശാലയായിരിക്കുമെന്നും വിദഗ്ദര്‍ വിലയിരുത്തുന്നു.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി വിദ്യാഭ്യാസ വിദഗ്ദരുടെ നേതൃത്വത്തിലാണ് കുവൈത്ത് യൂണിവേഴ്‌സിറ്റിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി വരുന്നത്. ഇന്ത്യയില്‍ നിന്നടക്കമുള്ള പ്രൊഫസര്‍മാരുടെ വലിയ ഒരു നിരതന്നെ കുവൈത്ത് യൂണിവേഴ്‌സിറ്റിയില്‍ സേവനം ചെയ്തു വരുന്നു.
Content Highlights: Kuwait University vows to persevere on 54th anniversary