കുവൈത്ത് സിറ്റി :  കുവൈത്തിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ വിലക്ക് അനിശ്ചിത കാലത്തേക്ക് നീട്ടി. വിദേശികള്‍ക്കു ഏര്‍പ്പെടുത്തിയ യാത്ര വിലക്ക് തുടരുമെന്ന് കുവൈത്ത് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസ്രം അറിയിച്ചു.

ഇതേ തുടുര്‍ന്ന്. ദുബായ് തുടങ്ങിയ രാജ്യങ്ങള്‍ ഇടത്താവളമാക്കി കുവൈത്തിലേക്ക് വരാന്‍ ഇടത്താവളങ്ങളില്‍ കുടുങ്ങിയ ആയിരക്കണക്കിന് വിദേശികള്‍ക്കു കനത്ത തിരിച്ചടിയായി.

രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായതോടെ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച മുതല്‍ വൈകിട്ട് അഞ്ചു മുതല്‍ പുലര്‍ച്ചെ അഞ്ചുമണിവരെ  ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്താനും മന്ത്രി സഭ തീരുമാനിച്ചു.

കൂടാതെ റെസ്റ്റാറന്റുകളില്‍ പ്രവേശിക്കാന്‍ പാടില്ല. ഡെലിവറി ഓ ര്‍ഡറുകളോ കാറിലിരുന്ന് ഓര്‍ഡര്‍ ചെയ്യുന്ന ഡ്രൈവ് ത്രൂ സര്‍വീസോ മാത്രം അനുവദിക്കുന്നതാണ്.

ടാക്‌സികളില്‍  ഇനി മുതല്‍ രണ്ട് യാത്രക്കാര്‍ മാത്രമേ പാടുള്ളൂ. പാര്‍ക്കുകള്‍ അടച്ചിടുന്നതാണ്,എന്നാല്‍ റെസ്റ്റാറന്റുകള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും ഫാര്‍മസികള്‍ക്കും കര്‍ഫ്യൂ ഡെലിവറി സര്‍വീസ് അനുവദിക്കും.

അതേസമയം കര്‍ഫ്യൂ സമയത്ത് നിസ്‌കാരങ്ങള്‍ക്ക് 15 മിനിറ്റ് മുമ്പ് പള്ളികളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കു സര്‍ക്കാര്‍ വക്താവ് താരീഖ് മെസ്‌റം അറിയിച്ചു.

Content Highlight: Kuwait travel ban extended