കുവൈത്ത് സിറ്റി :  കുവൈത്തില്‍ കോവിഡ് പ്രതിരോധ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരുടെ അവധി മൂന്ന് മാസത്തേക്ക് റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫെബ്രുവരി 7 ഞായറാഴ്ച മുതല്‍ പുതിയ തീരുമാനം നടപ്പിലാക്കുമെന്നും രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ജീവനക്കാരുടെ അവധി റദ്ദാക്കിയത്.

അതോടൊപ്പം കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ അടക്കുവാനും ഒത്തുചേരലുകള്‍ക്കും ആഘോഷങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച മുതല്‍ പുതിയ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും. വാക്സിനേഷന്‍ ക്യാമ്പയിന്‍ ഊര്‍ജിതമാക്കുന്നതിനും ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു.

Content Highlight: Kuwait tightens preventive measures as COVID-19 cases increase