കുവൈത്ത്: സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയിലെ സെന്റ് സ്റ്റീഫന്‍സ് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന മലയാളം ക്ലാസുകള്‍ 'തളിരുകള്‍ 2019'-ന് തുടക്കമായി. ഇടവക വികാരി ഫാ: ജോണ്‍ ജേക്കബിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പിസി ഹരീഷ് ഉദ്ഘാടനം നിര്‍വഹിച്ചു.
ഫാ: ജോണ്‍ ജേക്കബ്, ഇടവക ട്രസ്റ്റി സന്തോഷ് മാത്യു, സെക്രട്ടറി ജോര്‍ജ് പാപ്പച്ചന്‍, വര്‍ഗീസ് ജോസഫ്, സുബി ജോര്‍ജ്, സോജി വര്‍ഗീസ്, അലക്‌സ് പോളചിറക്കല്‍, ബിജോ ഡാനിയല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
എട്ടു വയസ്സ് മുതലുള്ള കുട്ടികള്‍ക്കായി അക്ഷരക്കളരി, ചിത്രശാല, ചിത്ര ജാലകം, അക്ഷരക്കൂട്ട് എന്നിവ ഉള്‍പ്പെടുത്തിയാണ് വിവിധ ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത് എന്ന് സംഘാടക സമിതി അറിയിച്ചു. അബ്ബാസിയയിലെ സെന്റ് സ്റ്റീഫന്‍സ് ഹാളില്‍ വൈകിട്ട് 6 മണി മുതല്‍ 7.30 വരെയാണ് ക്ലാസ്സുകള്‍ നടക്കുക .