കുവൈത്ത് സിറ്റി :  കുവൈത്തില്‍ ആത്മഹത്യ പ്രവണത വര്‍ദ്ധിക്കുന്നതായി കുവൈത്തിലെ മനുഷ്യാവകാശ സൊസൈറ്റി. കഴിഞ്ഞ വര്‍ഷത്തെയും ഈ വര്‍ഷത്തെയും ആത്മഹത്യ കണക്കുകള്‍ പ്രകാരം 2021 ല്‍ കുവൈത്തില്‍ ആത്മഹത്യ വര്‍ധിച്ചതായും 75 പേരാണ് ഇതിനകം അതംഹത്യ ചെയ്തത്. 

ആത്മഹത്യ ചെയ്തവരില്‍ കൂടുതലും വിദേശികളാണെന്നും, കുവൈത്തില്‍ കോവിഡ് പ്രതിസന്ധി രൂക്ഷ്മായതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായതും സാമ്പത്തിക പ്രതിസന്ധിയും മാനസിക സംഘര്‍ഷവുമാണ് വിദേശികളെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നത് എന്നും സൊസൈറ്റി വിലയിരുത്തുന്നു.

വിഷയം അതീവ ഗൗരവത്തോടെയാണ് സൊസൈറ്റി വിദഗ്ധരുമായി ചര്‍ച്ച ചെയ്യുന്നതാണെന്നും ഇതു സംബന്ധിച്ച്  പ്രശ്‌നങ്ങളും പരിഹാരവും അടങ്ങുന്ന പഠന റിപ്പോര്‍ട്ട്  അധികൃതര്‍ക്ക് സമര്‍പ്പിക്കുമെന്നും മനുഷ്യവകാശ സൊസൈറ്റി മേധാവി അഡ്വ.അലി അല്‍ ബാഗലി അറിയിച്ചു.

അതേസമയം കുവൈത്ത് സ്വദേശിയായ വീട്ടുടമയുടെ  വീട്ടില്‍  കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ സ്വദേശിയായ വീട്ടു ജോലിക്കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
വീട്ടുടമ അറിയിച്ചതനുസരിച്ചു പോലീസും സുരക്ഷാ അധികൃതരും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ്  മനുഷ്യാവകാശ സൊസൈറ്റിയുടെ ശ്രദ്ധയില്‍ എത്തിയത് എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Content Highlight: Kuwait see rise in suicides