കുവൈത്ത് സിറ്റി : കുവൈത്തില്‍ അടച്ചിട്ടിരിക്കുന്ന എല്ലാ സ്‌കൂളുകളും സെപ്റ്റംബര്‍ മാസത്തോടെ തുറന്നു പ്രവര്‍ത്തിക്കുമെന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രി അലി അല്‍ മുദാഫ് വ്യക്തമാക്കി. 

കോവിഡ് പ്രതിസന്ധി മൂലം അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷക്ക് മുന്‍ഗണന നല്‍കികൊണ്ട് തുറന്നു പ്രവര്‍ത്തിക്കുന്നതിന് ആലോചിക്കുന്നത്.ഇതു സംബന്ധിച്ച് വിദഗ്ദ പഠനം നടത്തിയതയും,ഒരു വര്‍ഷമായി അടഞ്ഞു കിടക്കുന്ന സ്‌കൂളുകള്‍ തുറക്കുന്നതിനും എല്ലാ ഗ്രേഡിലുള്ള വിദ്യാര്‍ത്ഥികളുടെയും സുരക്ഷ ഉറപ്പ് വാര്‍ത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

സ്‌കൂളുകളിലേക്ക് വിദ്യാര്‍ത്ഥികളുടെ തിരിച്ചു വരവിനു സാഹചര്യം വളരെ അനുകൂലമാണെന്നും, പ്രത്യേകിച്ചും ആരോഗ്യ മന്ത്രാലയത്തിലെയും വിദ്യാഭ്യാസ മന്ത്രാലയത്തിലെയും ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് കമ്പയിനുകള്‍ വളരെ ഫലപ്രദമായി പൂര്‍ത്തീകരിച്ചു വരുന്നത്തോടെ എന്നും മന്ത്രി വിശദീകരിച്ചു.

അതോടൊപ്പം രാജ്യത്തെ വിദ്യാഭ്യാസ മേഖല അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് നിലവിലുള്ള ദേശീയ വിദ്യാഭ്യാസ കൗണ്‍സില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ തലത്തിലേക്ക് ശക്തമാക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം എന്നും മന്ത്രി വ്യക്തമാക്കി.