കുവൈത്ത് സിറ്റി :  കുവൈത്തിലെ സ്‌കൂളുകള്‍ സെപ്റ്റംബര്‍ മാസത്തോടെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ.അലി അല്‍ മുദാഫ് അറിയിച്ചു.

മുതിര്‍ന്ന പാര്‍ലമെന്റ് അംഗം അബ്ദുല്‍ അസീസ് അല്‍ സഖബിയുടെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി മറുപടിയായിട്ടാണ് കുവൈത്തിലെ 684 സ്‌കൂളുകള്‍ സെപ്തംബറില്‍ തുറക്കുന്നതിന് സജ്ജമാക്കിയതായി വ്യക്തമാക്കിയത്.

നിലവിലുള്ള സാഹചര്യത്തില്‍ പരമാവധി 3,80,000 വിദ്യാര്‍ത്ഥികളെ ഉള്‍കൊള്ളുന്നതിനുള്ള സൗകര്യങ്ങളാണ് രാജ്യത്തെ സ്‌കൂളുകളില്‍ ഉള്ളത്.

എന്നാല്‍ ഇതിനകം 3,77,069 വിദ്യാര്‍ഥികളാണ് പുതിയ അധ്യായന വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
അതേസമയം ഓരോ ക്ലാസ്സിലും 25 കുട്ടികളില്‍ കൂടുതല്‍ പ്രവേശനം അനുവദിക്കുന്നതല്ല.

രാജ്യത്തെ 202 കെ ജി ക്ലാസ്സുകളിലായി മൊത്തം 41,006 വിദ്യാര്‍ഥികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.ഒരു ക്ലാസ്സില്‍ 20 കുട്ടികളില്‍ കൂടുതല്‍ പാടില്ല എന്നും വിദ്യാഭ്യാസ മന്ത്രി ഡോ.അലി അല്‍ മുദാഫ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.