കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് രോഗികള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 322 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 1,40,056 ആയി.
618 പേര്‍ കൂടി ഇന്നു രോഗമുക്തരായതോടെ 1, 32,178 പേരാണ് ആകെ രോഗമുക്താരായത്. ഇന്ന് മൂന്ന് പേര്‍ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 866 ആയി. നിലവില്‍ 7,012 പേരാണ് ചികിത്സയില്‍ തുടരുന്നത്. ഇവരില്‍ 86 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
4,099 പേരെയാണ് ഇന്ന് പരിശോധനക്ക് വിധേയരാക്കിയത്. ഇതോടെ രാജ്യത്ത് 1,052,001. പേരെയാണ് ഇതുവരെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയത്.
Content Highlights: Kuwait's COVID-19 tally reaches 1,40,056