കുവൈത്ത് സിറ്റി:  കുവൈത്തില്‍ ജനജീവിതം ജൂലായ് മാസത്തോടെ സാധാരണ നിലയിലേക്ക് മടങ്ങി വരുമെന്ന് സര്‍ക്കാര്‍ ഉന്നത വൃത്താങ്ങളെ ഉദ്ധരിച്ചു പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. അതോടൊപ്പം കോവിഡ് പ്രതിരോധ കുത്തിവെപ്പ് അതിവേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനും സര്‍ക്കാര്‍ നീക്കങ്ങള്‍ ആരംഭിച്ചു.

ഇതനുസരിച്ചു വന്‍തോതില്‍ കോവിഡ് വാക്സിന്‍ ഇറക്കുമതി ചെയ്യുന്നതിനും കൂടുതല്‍ വാക്സിനേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് രാജ്യത്ത് എല്ലാ സ്വദേശികള്‍ക്കും വിദേശികള്‍ക്കും കുത്തിവെപ്പ് എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിനുമാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം സ്വദേശികളുടെ പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കുന്നത്തോടെ വിമാന താവളം തുറന്നു പ്രവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും മാസ്‌ക്കും കൈ ഉറകള്‍ ധരിക്കുന്നതും 2022 അവസാനവും കര്‍ശനമായി തുടരുമെന്നും റിപ്പോര്‍ട്ട്.

Content Highlights: Kuwait  Return to normal by July