കുവൈത്ത് സിറ്റി : കുവൈത്തില്‍ 60 വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികള്‍ക്ക് താമസരേഖ കുടുംബ ആശ്രിത വിസയിലേക്ക് മാറ്റാന്‍ അവസരം ഒരുങ്ങുന്നു.
കുവൈറ്റില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ള ബിരുദ ദാരികള്‍ അല്ലാത്ത വിദേശികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുന്നത് 2021 ജനുവരി 1 മുതല്‍ നിര്‍ത്തലാക്കാനിരിക്കെവേയാണ് നിര്‍ണ്ണായക ഇളവ് നല്‍കുന്നതിന് അധികൃതര്‍ തീരുമാനിച്ചത്.
ഇത്തരക്കാര്‍ക്ക് കുടുംബ ആശ്രിത വിസയിലേക്ക് മാറ്റാന്‍ കഴിയുമെന്ന് പബ്ലിക് അതോറിറ്റി ഫോര് മാന്‍പവര് ഡയറക്ടര്‍ ജനറല് അഹമ്മദ് അല് മൂസയാണ് വ്യക്തമാക്കിയത്. 2021 ജനുവരി ഒന്നു മുതല്‍ നിയമം പ്രാബല്യത്തിലാകുമെന്നും അഹ്മദ് അല്‍ മൂസ വ്യക്തമാക്കി.