കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് 674 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 616 പേരാണ് ഇന്ന് രോഗ വിമുക്തരായത്. ഇന്ന് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണ സംഖ്യ 522 ആയി ഉയര്‍ന്നു. 

4,191 പേരെ പരിശോധനക്ക് വിധേയരാക്കിയതിലാണ് 674 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 6,03, 604 പേരെ പരിശോധനക്കു വിധേയരാക്കിയതില്‍ 82,945 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 74, 522 പേരും രോഗ വിമുക്തരായി. 

നിലവില്‍ 7901 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 97 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനാദ്  അറിയിച്ചു. 

Content Highlights: Kuwait reports 674 new COVID-19 cases, 82,945 in total