കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് രോഗികള്‍ കുറയുന്നു. വ്യാഴാഴ്ച 330 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ രോഗം ബാധിച്ച് ഒരാള്‍കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,41,547 ആയി.
717 പേരാണ് ഇന്നു രോഗമുക്തരായത്. ഇതോടെ രാജ്യത്ത് 1,34,750 പേര്‍ ആകെ രോഗമുക്താരായി. ഇന്ന് ഒരാള്‍ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 872 ആയി.
7,458 പേരെയാണ് ഇന്ന് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് പരിശോധനക്ക് വിധേയരാക്കിയവരുടെ എണ്ണം 1,075,651 ആയി.
നിലവില്‍ 5,925 പേരാണ് ചികിത്സയില്‍ തുടരുന്നത്. ഇവരില്‍ 80 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നതായും ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുള്ള അല്‍ സനാദ് വാര്‍ത്താ ലേഖകരെ അറിയിച്ചു.
Content Highlights: Kuwait reports 330 new COVID-19 cases