കുവൈത്ത് സിറ്റി :  കുവൈത്തില്‍  72.4 ശതമാനം ജനത കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പ് അതിവേഗം പുരോഗമിക്കുന്നതയും,  ഗര്‍ഭിണികളായ സ്ത്രീകളെയും 12 മുതല്‍ 15 വയസ്സ് പ്രായമുള്ള കുട്ടികളെയും,ഗാര്‍ഹിക തെഴിലാളികളെയും കോവിഡ് വാക്സിനേഷന്‍ റെജിസ്റ്ററില്‍ അതിവേഗം ഉള്‍പ്പെടുത്തി കുത്തിവെപ്പ് പൂര്‍ത്തിയാക്കുന്നതിന് ആരോഗ്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറി അറിയിച്ചു.

അതേസമയം ഷോപ്പിംഗ് മാളുകളിലും മൊബൈല്‍ കുത്തിവെപ്പ് സെന്ററുകള്‍ ആരംഭിച്ചതായും രാജ്യത്തെ എല്ലാ മാള്‍ ജീവനക്കാര്‍ക്കും വീട്ടു ജോലിക്കാര്‍ ഉള്‍പ്പെടെ ഗാര്‍ഹിക തൊഴിലാളികളെയും എത്രയും വേഗം കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കുന്നതിനാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

അതേസമയം കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന കോവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്നതയും കോവിഡ് മരണ നിരക്കും ഉയര്‍ന്നതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ അബ്ദുള്ള അല്‍ സനാദ് അറിയിച്ചു. കഴിഞ്ഞ  24 മണിക്കൂറിനിടയില്‍ 1,661  പേര്‍ക്ക് കൂടി കോവിഡും  എട്ട് കോവിഡ് മരണവും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ 3,39,032 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.

എട്ട് പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചതോടെ ആകെ കോവിഡ് മരണം 1,870  ആയി  ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.

അതേസമയം 1,466  പേര്‍ കൂടി രോഗ മുക്തരായതായും, ഇതിനകം 3,19,885 പേര്‍ രാജ്യത്ത് കോവിഡ് രോഗ മുക്തരായതായും അദ്ദേഹം പറഞ്ഞു.

എന്നാല്‍ 11,984 പേരില്‍ നടത്തിയ പരിശോധനയിലാണ് 1,661 പേരില്‍ കോവിഡ് രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത്  28,37,466 പേരില്‍ രോഗ പരിശോധന നടത്തിയതായും നിലവില്‍ 17,277 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍  204  പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നതയും ഡോ അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.

Content Highlight: Kuwait reports 1661 Covid Case