കുവൈത്ത് സിറ്റി : കുവൈത്തില്‍ വീണ്ടും കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. അതീവ ജാഗ്രതക്ക് പുതിയ മന്ത്രസഭ നിര്‍ദ്ദേശം നല്‍കി.
വ്യാഴാഴ്ച എട്ട് മരണവും, പുതിയതായി 1,716 കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ  രാജ്യത്ത് ആകെ കോവിഡ്  രോഗികള്‍ 1,96,497ആയി ഉയര്‍ന്നു. ആകെ കോവിഡ് മരണം 1,105 ആയി.

അതേസമയം 1,125 പേര്‍ ഇന്ന് രോഗ മുക്തി നേടി. ഇതോടെ ആകെ രോഗ മുക്തി നേടിയവര്‍ 1,83,321ആയി ഉയര്‍ന്നു. ഇന്ന് 11,208 പേര്‍ക്കാണ് 
കോവിഡ് പരിശോധന നടത്തിയത്. ഇതോടെ രാജ്യത്ത്  മൊത്തം കോവിഡ് പരിശോധന നടത്തിയവരുടെ എണ്ണം 18,22,389 ആയി.  

നിലവില്‍ .12,071 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇവരില്‍ 167പേരുടെ നില. അതീവ ഗുരുതരമായി തുടരുന്നതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ.അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.

Content Highlight: Kuwait reports 1,716 new COVID-19 cases