കുവൈത്ത് സിറ്റി : കുവൈത്തില്‍  കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1,497 പേര്‍ക്ക് കോവിഡും 11 കോവിഡ് മരണവും സ്ഥിതീകരിച്ചു. രാജ്യത്ത് ആകെ 3,37,371  പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.

11  പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചതോടെ ആകെ കോവിഡ് മരണം 1,862  ആയി  ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.

അതേസമയം 1,388 പേര്‍ കൂടി രോഗ മുക്തരായി. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 3,18,419 ആയി.എന്നാല്‍ 10,365  പേരില്‍ നടത്തിയ പരിശോധനയിലാണ് 1,497  പേരില്‍ കോവിഡ് രോഗം കണ്ടെത്തിയത്.

രാജ്യത്ത്  28,25,482 പേരില്‍ പരിശോധന നടത്തി.നിലവില്‍ 17,090  പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍  209  പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നതയും ഡോ അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.

അതേസമയം കുവൈത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങളിലെ തിരക്ക് തുടരുന്നു.ഷോപ്പിംഗ് മാളുകളിലെ ജീവനക്കാര്‍ക്കായി മാളുകളില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചതായും, കോവിഡ് വാക്സിനേഷനായി ജനങ്ങള്‍ മുന്നോട്ട് വരണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു 

Content Highlight; Kuwait reports 1,479 new COVID-19 cases