കുവൈത്ത്‌സിറ്റി: കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1,403 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 8 മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. 

ഇതോടെ രാജ്യത്ത ആകെ കോവിഡ് രോഗികളുടെ എണ്ണം 2,39,952 ആയി ഉയര്‍ന്നു. 8 മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് ബാധിച്ചു മരിച്ചവരുടെ ആകെ എണ്ണം 1,373 ആയി. 1432 പേര്‍ ഇന്ന് രോഗ മുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,24,701 ആയി ഉയര്‍ന്നു.

നിലവില്‍ 13,878 പേര്‍ കോവിഡ് ചികിത്സയില്‍ തുടരുന്നതായും ഇവരില്‍ 216 പേരുടെ നില ഗുരുതരമായി തുടരുന്നതായും വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.

Content Highlights: Kuwait reports 1,4038 new COVID-19 cases, 2,39,952 in total