കുവൈത്ത് സിറ്റി:  കുവൈത്ത് പ്രധാനമന്ത്രി ഷേയ്ഖ് സബാഹ് ഖാലിദ് അൽ ഹാമദ്‌ അൽ സബാഹ് യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കും. 76ാമത് ജനറൽ അസംബ്ലിയിൽ കുവൈത്തിന്റെ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കും. പലസ്തീൻ തുടങ്ങി നിരവധി വിഷയങ്ങളിൽ കുവൈത്തിന്റെ ശബ്ദം യുഎൻ അസംബ്ലിയിൽ പ്രധാനമന്ത്രി ഷേഖ്‌ സബാഹ് അറിയിക്കും. ഇതിനായി കുവൈത്ത് പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അൽ സബാഹ് അമേരിക്കയിലേക്ക്​ പോയി. അദ്ദേഹത്തോടൊപ്പം വിദേശകാര്യ മന്ത്രി ഡോ. അഹ്​മദ്​ നാസർ അൽ മുഹമ്മദ്​ അസ്സബാഹ്​, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ യാത്ര തിരിച്ചു.

ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ്​ ഹമദ്​ ജാബിർ അൽ അലി അസ്സബാഹ്​, നീതിന്യായ മ​ന്ത്രി അബ്​ദുല്ല യൂസുഫ്​ അൽ റൂമി, പ്രധാനമന്ത്രിയുടെ ദിവാൻ മേധാവി അബ്​ദുൽ അസീസ്​ ദകീൽ അൽ ദകീൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ യുഎൻ പ്രതിനിധി സംഘത്തിന്​  കുവൈത്ത് വിമാനത്താവളത്തിൽ യാത്രയയപ്പ്​ നൽകി.

Content Highlights: Kuwait Prime Minister will speak at un general assembly