കുവൈത്ത് സിറ്റി :  കുവൈത്തില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് താമസരേഖ നിയമപരമാക്കുന്നതിനും രാജ്യം വിട്ടു പോകുന്നതിനും അനുവദിച്ച ഭാഗിക പൊതുമാപ്പു മെയ് 15 വരെ നീട്ടി.

ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ആഭ്യന്തര മന്ത്രി ഷേയ്ഖ് താമര്‍ അല്‍ അലിയാണ് പുറപെടുവിച്ചത്.

ഇതനുസരിച്ചു താമസരേഖ കാലാവധി 2020 ജനുവരി ഒന്നിന് മുമ്പ് അവസാനിച്ച വിദേശികള്‍ക്കു പിഴയടച്ചു താമസരേഖ നിയമ വിധേയമാക്കുന്നതിനുള്ള അവസരമാണ് മെയ് 15 വരെ നീട്ടി നല്‍കിയത്.

അതേസമയം മെയ് 15 ന് ശേഷം അനധികൃത കുടിയേറ്റക്കാര്‍ക്കായുള്ള വ്യാപക പരിശോധന ആരംഭിക്കുമെന്നും പിടിയിലാക്കുന്നവരെ നാട് കടത്തുന്നതിനുമാണ് തീരുമാനം.

ആഭ്യന്തര മന്ത്രാലയ കണക്കുകള്‍ അനുസരിച്ചു രാജ്യത്ത് രണ്ടു ലക്ഷത്തോളം വിദേശികള്‍ അനധികൃതമായി തുടരുന്നു.