കുവൈത്ത് സിറ്റി : കുവൈത്തിലെ പാര്‍ക്കുകള്‍ നീണ്ട ഇടവേളക്ക് ശേഷം പൊതുജനങ്ങള്‍ക്കായി തുറന്നു. രാവിലെ 8 മണി മുതല്‍ രാത്രി 10 മണിവരെയാണ് പ്രവേശനം.

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി അടച്ചിട്ട രാജ്യത്തെ എല്ലാ പാര്‍ക്കുകളും പൊതു ജനങ്ങള്‍ക്കായി വീണ്ടും തുറക്കുന്നതായി പബ്ലിക് അതോറിറ്റി ഫോര്‍ അഗ്രിക്കള്‍ചറല്‍ അഫായേഴ്സ് ആന്‍ഡ് ഫിഷ് റിസോഴ്‌സ് അറിയിച്ചു.

ഇതനുസരിച്ചു രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും ആരോഗ്യ സുരക്ഷാ മാനദന്ധങ്ങള്‍ അനുസരിച്ചു സാമൂഹിക അകലം പാലിക്കുകയും, മാസ്‌ക് ധരിക്കുന്നതും നിര്‍ബന്ധമാക്കിയാണ് പാര്‍ക്കുകളില്‍ പ്രവേശനം.

കോവിഡ് പശ്ചാത്തലത്തില്‍ കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും മാനസിക ഉല്ലാസത്തിന് അവസരമൊരുക്കിയാണ് പാര്‍ക്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് തീരുമാനിച്ചത് എന്നും പബ്ലിക് അതോറിറ്റി അറിയിച്ചു.