കുവൈത്ത് സിറ്റി :  കുവൈത്തില്‍ പത്തനംതിട്ട സ്വദേശി അന്തരിച്ചു. പത്തനംതിട്ട അയിരൂര്‍ കൊട്ടത്തൂര്‍ സ്വദേശി മേപ്പുറത്ത് വര്‍ഗീസ് ജോസഫ്(52 )ആണ് മരിച്ചത്.

രണ്ടുമാസങ്ങള്‍ക്ക് മുമ്പ് കോവിഡ് ബാധിതനായ ഇദ്ദേഹം രോഗ മുക്തിനേടുകയും തുടര്‍ചികില്‍സയുടെ ഭാഗമായി ഫര്‍വാനിയ ആശുപത്രിയില്‍ കഴിയുന്നതിനിടയിലാണ് മരണം സംഭവിച്ചത്.

ഭാര്യ :റീത്ത ഫിലിപ്പ് ,മക്കള്‍ :റോണി വര്‍ഗീസ് ,റീബന്‍ വര്‍ഗീസ് ,റിജോയ് വര്‍ഗീസ്.