കുവൈത്ത് സിറ്റി:  കുവൈത്തില്‍ മാവേലിക്കര സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു.

മാവേലിക്കര തെക്കേക്കര മടത്തില്‍ വീട്ടില്‍ പ്രമോദ്കുമാര്‍ (46) ആണ് മരിച്ചത്. ഗള്‍ഫ് നാഷന്‍സ് ഫോര്‍ കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍ കമ്പനിയില്‍ സീനിയര്‍ അക്കൗണ്ടന്റായിരുന്നു.

പിതാവ്: ഭാസ്‌കരന്‍ പിള്ള. മാതാവ്: പത്മാക്ഷി അമ്മ. ഭാര്യ: കവിത നായര്‍. മക്കള്‍: ആരതി, അഭിനവ്, അഭിനന്ദ്.