കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി യുവാവ് അന്തരിച്ചു. തിരുവനന്തപുരം ഇടവ സ്വദേശി റോസ് വില്ലയില്‍ ഇഹ്‌സാന്‍ നസീര്‍ (31) ആണ് മരിച്ചത്. കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷന്‍(കെകെഎംഎ ) ഫഹാഹീല്‍ ബ്രാഞ്ച് അംഗമാണ്.
കുവൈത്തില്‍ എന്‍ജിനീയറായി ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: നസീര്‍ ഹുസൈന്‍. മാതാവ്: റോസിന നസീര്‍. ഭാര്യ: ഷസ്‌ന ഇഹ്‌സാന്‍.