കുവൈത്ത് സിറ്റി : കുവൈത്തില്‍ നിലവില്‍ തുടരുന്ന ഭാഗിക കര്‍ഫ്യ റമദാന്‍ അവസാനം വരെ തുടരാന്‍ തീരുമാനിച്ചു. ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം. അതേസമയം കര്‍ഫ്യ സമയത്തില്‍ മാറ്റമില്ല. രാത്രി 7 മണി മുതല്‍ രാവിലെ 5 മണി വരെയാണ് കര്‍ഫ്യ സമയം.

രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തിലാണ് ഭാഗിക കര്‍ഫ്യ ഏര്‍പ്പെടുത്തിയത്. നിലവില്‍ ഏപ്രില്‍ 22 വരെയാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് തിങ്കളാഴ്ച മന്ത്രിസഭ യോഗം ചേര്‍ന്ന് ഭാഗിക കര്‍ഫ്യു റമദാന്‍ അവസാനം വരെയും നീട്ടുന്നതിന് തീരുമാനിച്ചത്.

അതേസമയം രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് കര്‍ഫ്യൂ സമയമെങ്കിലും രാത്രി പത്തു മണി വരെ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍  നടക്കാന്‍ പ്രത്യേക അനുമതിയുണ്ടായിരിക്കും. ഷോപ്പിങ് അപ്പോയിന്റ്‌മെന്റ് രാത്രി ഏഴു മുതല്‍ 12 വരെയും, റസ്‌റ്റോറന്റ് ഭക്ഷണ ഡെലിവറി രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ മൂന്നുവരെയും അനുവദിക്കുന്നതാണ്.