കുവൈത്ത് സിറ്റി :  കുവൈത്ത് ചുട്ടു പൊള്ളുന്നു. ലോകത്തു ഏറ്റവും ഉയര്‍ന്ന താപനില കുവൈത്തില്‍. ലോകത്തു ഏറ്റവും ഉയര്‍ന്ന തപനില രേഖപ്പെടുത്തിയ 15 രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്തിലാണ് ഏറ്റവും കൂടിയ ചൂട്  53.2 ഡിഗ്രി സെല്‍ഷ്യസ് രേഖപെടുത്തിയത്. കുവൈത്തിലെ നുവൈസിബ് പ്രദേശത്താണ് 53.2 ഡിഗി രേഖപെടുത്തിയതെന്ന് അന്താരാഷ്ട്ര വെബ്‌സൈറ്റ് എല്‍ഡരാടോവത്താണ് 15 നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുവൈത്തിന്റെ വിവിധ പ്രദേശങ്ങളില്‍ 50 ഡിഗ്രി സെല്‍ഷ്യസ് ആണ് തുടരുന്നത്.