കുവൈത്ത് സിറ്റി :   കുവൈത്തില്‍ പ്രത്ദിന കോവിഡ് രോഗികളും മരണ നിരക്കും ഉയരുന്നു. കോവിഡ് മരണത്തിനിടയായവരില്‍ 99 ശതമാനവും കോവിഡ് വാക്സിനേഷന്‍ എടുക്കാത്തവരെന്ന് ആരോഗ്യ മന്ത്രാലയം.

വാക്സിനേഷന്‍  രണ്ടു ഡോസും പൂര്‍ത്തിയാക്കിയവര്‍ക്ക് 90 ശതമാനം പ്രതിരോധ ശേഷി ഉണ്ടാകുമെന്നും ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നു

അതേസമയം കഴിഞ്ഞ  24 മണിക്കൂറിനിടയില്‍  1, 962  പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 11 കോവിഡ് മരണവും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ  കോവിഡ് മരണം 1,888 ആയും ആകെ കോവിഡ് ബാധിച്ചവര്‍ 3,42,929 ആയും  ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.

അതേസമയം 1,388  പേര്‍ കൂടി രോഗ മുക്തരായതായും, ഇതിനകം 3,18,419 പേര്‍ രാജ്യത്ത് കോവിഡ് രോഗ മുക്തരായതായും അദ്ദേഹം പറഞ്ഞു.

എന്നാല്‍ 13,869  പേരില്‍ നടത്തിയ പരിശോധനയിലാണ് 1,962   പേരില്‍ കോവിഡ് രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത്  28,64,871
പേരില്‍ രോഗ പരിശോധന നടത്തിയതായും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.5 ശതമാനമായി വര്‍ദ്ധിച്ചു.

നിലവില്‍ 18,144  പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍  238  പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നതയും ഡോ അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.

അതേസമയം കുവൈത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് മരണങ്ങളില്‍ 99 ശതമാനവും 
കോവിഡ് പ്രതിരോധ കുത്തിവെപ്പ്  എടുക്കാത്തവരാണ്..വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവരില്‍   കോവിഡ് ബാധിച്ചാലും മരണത്തിനുള്ള സാധ്യത വളരെ കുറവാണെന്നു ആരോഗ്യ വദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം കുവൈത്തില്‍ 73 ശതമാനം ജനതയും കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കി എങ്കിലും ശേഷിക്കുന്നവര്‍ എത്രയും വേഗം വാക്സിനേഷന്‍ റെജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

കൂടാതെ പൊതു ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ അവഗണിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷാ നടപടികള്‍ ലഭിച്ചേക്കുമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.