കുവൈത്ത് സിറ്റി :  ലോകത്ത് എവിടെയും ദുരിതമനുഭവിക്കുന്ന അഭയാര്‍ത്ഥികള്‍ക്ക് കുവൈത്ത് റെഡ് ക്രെസെന്റ് സൊസൈറ്റിയുടെ സഹായം തുടരും. സുരക്ഷാ,സംരക്ഷണം,ആരോഗ്യം,വിദ്യാഭ്യാസം,തുടങ്ങി സമൂഹത്തിലെ എല്ലാ മേഖലകളിലും കുവൈത്ത് റെഡ് ക്രസ്സെന്റ് സൊസൈറ്റിയുടെ സഹായം അഭയാര്‍ത്ഥികള്‍ക്ക് നല്‍കുമെന്ന്  ലോക അഭയാര്‍ത്ഥി ദിനത്തില്‍ സൊസൈറ്റി ചെയര്‍മാന്‍ ഡോ.ഹിലാല്‍ അല്‍ സായര്‍ വാര്‍ത്താ കുറുപ്പിലൂടെ അറിയിച്ചു.

ലോകത്ത് എവിടെയും ദുരിതമനുഭവിക്കുന്നവര്‍ക്ക് മാനുഷിക പരിഗണന നല്‍കി എല്ലാവിധ സഹായങ്ങളും എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കുവൈത്ത് ഭരണാധികാരികളുടെയും സര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയും സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകുന്നു.

ഇതിനകം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ചും. ലബനന്‍, ജോര്‍ദാന്‍, രോഹിങ്യാ,ബാംഗ്‌ളാദേശ് തുടങ്ങിയ രാജ്യങ്ങളിലെ അഭയാര്‍ത്ഥികള്‍ക്ക് സഹായം എത്തിക്കുന്നതിനും അവരുട ഭാവി ജീവിതത്തിന് വേണ്ട സഹായങ്ങളും നല്‍കി വരുന്നതയും ഡോ അല്‍ സായര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം കുവൈത്ത് റെഡ് ക്രെസെന്റ് സൊസൈറ്റിയുടെ സഹായം ലോകത്ത് എവിടെയും ദുരിതം. അനുഭവിക്കുന്നവര്‍ക്കായി തുടരുമെന്നും ലോക അഭയാര്‍ത്ഥി ദിനത്തില്‍ ഡോ അല്‍ സായര്‍ വ്യക്തമാക്കുന്നു.