കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യന്‍ എംബസ്സിയില്‍ അന്തരാഷ്ട്ര യോഗാദിനത്തോട് അനുബന്ധിച്ചു യോഗ ദിനാചരണം സംഘടിപ്പിച്ചു .

ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ കുവൈറ്റ് ആര്ട്ട് ആന്‍ഡ് ലെറ്റേഴ്‌സ് നാഷണല്‍  കൗണ്‍സില്‍  അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ഡോ. ഇസ എം അല്‍ അന്‍സാരിയും നിരവധി പ്രമുഖ വ്യക്തികളും പങ്കെടുത്തു.

ഇന്ത്യന്‍ കായിക യുവജന കാര്യമന്ത്രി കിരണ്‍ റിജുജു ഓണ്‍ലൈന്‍ ആയി പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു. ദിനാചരണത്തിന്റെ ഭാഗമായി കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു യോഗ പ്രദര്‍ശനവും നടന്നു.