കുവൈത്ത് സിറ്റി : ഈദ് അല്‍ ഫിത്തര്‍ മെയ് 13 ന് ആയിരിക്കുമെന്ന് കുവൈത്തിലെ പ്രമുഖ ഗോള ശാസ്ത്രജ്ഞന്‍ ഡോ.സലേഹ് അല്‍ ഉജൈരി അറിയിച്ചു. ശവ്വാല്‍ ആദ്യ ദിവസവും ഈദ് അല്‍ ഫത്തറും മെയ് 13 വ്യാഴാഴ്ച ആയിരിക്കുമെന്നും മെയ് 11 ന് മാസപ്പിറവി കാണാനിടയില്ലാത്തതിനാല്‍ ഇത്തവണ 30 നോമ്പും ലഭിക്കാനാണ് സാധ്യതയെന്നും ഡോ ഉജൈരി വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കുന്നു.