കുവൈറ്റ് സിറ്റി: കേരളത്തിലെ നിയമസഭ തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയ ഐതിഹാസിക വിജയത്തില്‍ മെയ് 7ന് വെള്ളിയാഴ്ച വൈകുന്നേരം 7.30ന് എല്‍ഡിഎഫ് കുവൈറ്റ് കമ്മിറ്റി വിജയദിനം സംഘടിപ്പിക്കുന്നു. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുവൈറ്റില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വിജയത്തിന് വേണ്ടി ജില്ലാ കമ്മിറ്റികളും, 140 നിയമസഭാമണ്ഡലം കമ്മിറ്റികളും രൂപീകരിച്ച് കണ്‍വെന്‍ഷന്‍, മറ്റ് പ്രചരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചിരുന്നു. ഈ ചരിത്ര വിജയം ആഘോഷിക്കുന്നതിന് ഓണ്‍ലൈനായി പരിപാടിയില്‍ പങ്കെടുക്കുവാന്‍ മുഴുവന്‍ പ്രവാസികളോടും എല്‍ഡിഎഫ് കുവൈറ്റ് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.