കുവൈത്ത് സിറ്റി :  ഇന്ത്യന്‍ നാവികസേനയുടെ ഐ എന്‍ എസ് കൊല്‍ക്കത്ത കുവൈത്തിലെ ഷുവൈഖ് തുറമുഖത്തു എത്തിച്ചേര്‍ന്നു.കുവൈത്ത് സര്‍ക്കാര്‍ ഇന്ത്യക്ക് സഹായമായി പ്രഖ്യാപിച്ച മെഡിക്കല്‍ ഉപകരണങ്ങള്‍ ഐ എന്‍ എസില്‍ കൊണ്ടു പോകും.

40 മെട്രിക്ക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ ക്രയോജിനിക് ടാങ്കുകള്‍,കൂടാതെ കുവൈത്തിലെ ഇന്ത്യന്‍ സമൂഹം സമാഹരിച്ച 500 ഓക്‌സിജന്‍ സിലിണ്ടറുകളും 4 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഐ എന്‍ എസില്‍ കൊണ്ടു പോകുമെന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസ്സി അറിയിച്ചു. കുവൈത്ത് തുറമുഖത്തെത്തിയ ഐ എന്‍ എസ് കൊല്‍ക്കത്തയെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് സ്വീകരിച്ചു.

ഇന്ത്യയില്‍ അതിരൂക്ഷമായികൊണ്ടിരിക്കുന്ന കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് കുവൈത്ത് സര്‍ക്കാര്‍ ഇന്ത്യക്ക് മെഡിക്കല്‍ സഹായം പ്രഖ്യാപിച്ചത്.