കുവൈറ്റ് സിറ്റി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി  പിണറായി വിജയന്‍ നേതൃത്വം നല്‍കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും എന്‍ സി പി യുടെ സ്ഥാനാര്‍ത്ഥികളായി മത്സരിച്ച ഒ എന്‍ സി പി കുവൈറ്റ്  രക്ഷാധികാരിയായ തോമസ് കെ തോമസിന്റേയും,  എ കെ ശശീന്ദ്രന്റേയും, മറ്റു ഇടതു സ്ഥാനാര്‍ത്ഥികളുടേയും വിജയാഹ്ലാദത്തില്‍ കോവിഡ് 19 ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് ഒ എന്‍ സി പി കുവൈറ്റ് കമ്മിറ്റിയും കേക്ക് മുറിച്ച് ആഹ്ലാദത്തില്‍ പങ്കെടുത്തു. 

ഒ എന്‍ സി പി കുവൈറ്റ് പ്രസിഡന്റ് ജീവ്‌സ് എരിഞ്ചേരി  അധ്യക്ഷത വഹിച്ച പരിപാടിയില്‍, ഒ എന്‍ സി പി കുവൈറ്റ് ട്രഷറര്‍ രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു.

നിയുക്ത എം എല്‍ എ തോമസ് കെ തോമസിന്റെ സഹോദരന്‍ ജോണ്‍ തോമസ് കളത്തിപറമ്പില്‍, യുണൈറ്റഡ് സ്‌കൂള്‍ മാനേജര്‍ അഡ്വ. ജോണ്‍ തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അനന്തകൃഷ്ണന്‍ കൈനകരി, ടോണി മാത്യു, സജി ജോണ്‍ ജേക്കബ് എന്നിവരും ഒ എന്‍ സി പി അംഗങ്ങളും പങ്കെടുത്തു.