കുവൈത്ത് സിറ്റി : കുവൈത്തില്‍ ഭാഗിക കര്‍ഫ്യ ഞായറാഴ്ച മുതല്‍. കുവൈത്തിലെ ഭാഗിക നിരോധനം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. അടുത്ത ഞായറാഴ്ച മുതല്‍ ഒരു മാസത്തേക്കാണ് നിരോധനം. വൈകിട്ട് അഞ്ച് മുതല്‍ രാവിലെ അഞ്ചു വരെയാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തിലാണ് മന്ത്രിസഭയുടെ അടിയന്തിര യോഗത്തില്‍ തീരുമാനിച്ചത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് കേസുകള്‍ അതിരൂക്ഷമായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ മന്ത്രിസഭ അടിയന്തിര യോഗം ചേര്‍ന്നു പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന് തീരുമാനിച്ചതെന്ന് ആഭ്യന്തര മന്ത്രി ഷേയ്ഖ് താമര്‍ അലി അല്‍ സബാഹ് അറിയിച്ചു.