കുവൈത്ത് സിറ്റി :  വിദേശ രാജ്യങ്ങളില്‍ നിന്ന കുവൈത്തിലേക്ക് വരുന്ന യാത്രക്കാരില്‍ അഞ്ച് വിഭാഗങ്ങളെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറിന്റെയിനില്‍ നിന്ന് ഒഴിവാക്കിയാതായി ഡി ജി സി എ.

ഇതു സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) സര്‍ക്കുലര്‍ പുറത്തിറക്കി.

ഇതനുസരിച്ചു ഇളവ് നല്‍കിയിരിക്കുന്ന വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ :-

1- എല്ലാ രാജ്യങ്ങളില്‍നിന്നുള്ള നായതന്ത്ര പ്രതിനിധികള്‍ അവരുടെ ഭാര്യ ഭര്‍ത്താവ് കുട്ടികള്‍,
ഒപ്പം അവരുടെ കൂടെയുള്ള വീട്ടുജോലിക്കാര്‍ക്കും ഇളവുണ്ട്. ഇവര്‍ തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കണം

2  വിദേശത്ത് വൈദ്യചികിത്സയ്ക്കായി പോയ കുവൈത്ത് സ്വദേശികളായ രോഗികള്‍ക്ക് അവരുടെ സഹായിക്കും വൈദ്യചികിത്സ പൂര്‍ത്തിയാക്കി മടങ്ങിവരുമ്പോള്‍ ഹോട്ടല്‍ ക്വാറന്റൈന്‍ വേണ്ട.കുവൈത്ത് ആരോഗ്യ ഓഫീസില്‍ നിന്ന് നല്‍കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം.

3- യൂണിവേഴ്‌സിറ്റി പരീക്ഷ പൂര്‍ത്തിയാക്കി മടങ്ങി വരുന്ന വിദേശ സര്‍വകലാശാലകളില്‍ പഠിക്കുന്ന എല്ലാ കുവൈത്ത് വിദ്യാര്‍ത്ഥികള്‍ക്കും ഇളവ് ലഭിക്കും (വിദ്യാര്‍ത്ഥി വിദേശ സര്‍വകലാശാലകളിലൊന്നില്‍ ചേര്‍ന്നിട്ടുണ്ടെന്ന് തെളിയിക്കാന്‍ കുവൈറ്റ് കള്‍ച്ചറല്‍ ഓഫീസില്‍ നിന്ന് നല്‍കിയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം, അതോടൊപ്പം പരീക്ഷാ തീയതി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റും).

4- തനിച്ച് യാത്ര ചെയ്യുന്ന പ്രായപൂര്‍ത്തിയാകാത്ത യാത്രക്കാരെ ഹോട്ടല്‍ ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കിയാതായും,
എന്നാല്‍ ഈ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന എല്ലാ യാത്രക്കാരും 
14 ദിവസത്തെ ഹോം ക്വാറന്റൈന് വിധേയരാകണം. ഇവര്‍ക്ക് സ്വന്തം ചെലവില്‍ 2 പിസിആര്‍ ടെസ്റ്റുകള്‍ നടത്തേണ്ടി വരും.

കുവൈത്തില്‍ എത്തുമ്പോള്‍ ആദ്യത്തെ പിസിആര്‍ പരിശോധനയും എത്തിച്ചേരുന്ന തീയതി മുതല്‍ ആറാം ദിവസം രണ്ടാമത്തെ പിസിആര്‍ പരിശോധനയും നടത്തുന്നതാണ് എന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.