കുവൈത്ത് സിറ്റി : കുവൈത്തില്‍ കോവിഡ് ചികില്‍സയില്‍ കഴിയുകയായിരുന്ന കോഴിക്കോട് സ്വദേശി മരണപ്പെട്ടു, കോഴിക്കോട് മാത്തോട്ടം സ്വദേശി അബ്ദുല്‍ കരീം (63 ) ആണ് അല്‍ റാസി ഹോസ്പിറ്റലില്‍ കോവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഭാര്യയും അഞ്ചു മക്കളും ഉണ്ട്.

കുവൈത്തിലെ കൊച്ചിന്‍ ഗിഫ്‌റ് ഹൌസ്, കൊച്ചിന്‍ ബിസിനസ് ഗ്രൂപ്പ് ഉടമയാണ് അബ്ദുല്‍ കരീം.. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഇന്ന് സംസ്‌കരിക്കും.