കുവൈത്ത് സിറ്റി : തങ്ങളുടെ കുറവുകളും കുറ്റങ്ങളും  നോക്കി പിന്നോട്ട് പോകാതെ തനത് കഴിവുകളെ ഉത്തേജിപ്പിച്ച് ജീവിതവിജയം നേടുവാന്‍  ദിശാബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷത്തോടുകൂടി സാരഥി കുവൈറ്റ് കുട്ടികള്‍ക്ക് വേണ്ടി നടത്തിവരാറുള്ള മോട്ടിവേഷണല്‍ ക്ലാസ് , സാരഥി ട്രസ്റ്റിന്റെ നേതൃത്വത്തില്‍  2021 ഫെബ്രുവരി മാസം  27ാം തീയതി , ശനിയാഴ്ച വൈകിട്ട്  5 മണിക്ക് Zoom online ലൂടെ സംഘടിപ്പിച്ചു 

കുവൈറ്റിലെ ബഹു: ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്  പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയും, തുടര്‍ന്ന് വിദ്യാഭ്യാസകാലത്ത് നേരിട്ട  വെല്ലുവിളികളില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ പ്രവേശിക്കുകയും പിന്നീട് CNN-IBN ഉള്‍പ്പടെ നിരവധി അവാര്‍ഡുകളും,  രാഷ്ട്രപതിയുടെ മികച്ച സേവനത്തിനുള്ള പോലീസ് മെഡല്‍ നേടുകയും ചെയ്ത വിശിഷ്ട വ്യക്തിത്വം പി.വിജയന്‍ ഐപിഎസ് . 'Magic of Thinking Big' എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയും, കുട്ടികളുമായി സംവദിക്കുകയും ചെയ്തു.

കുവൈറ്റില്‍നിന്ന് കൂടാതെ ഇന്ത്യ,ബഹ്റൈന്‍, ദുബായ് എന്നി രാജ്യങ്ങളില്‍ നിന്നും കൂടി ഏകദേശം 250 ല്‍ പരം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു.

SCFE ഡയറക്ടര്‍ റിട്ട്. കേണല്‍ എസ് വിജയന്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍  സാരഥി കുവൈറ്റ് പ്രസിഡന്റ് സജീവ് നാരായണന്‍  പി.വിജയന്‍ ഐപിഎസിനെ മെമെന്റോ നല്‍കി ആദരിക്കുകയും, പങ്കെടുത്ത എല്ലാപേര്‍ക്കുമുള്ള കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

സാരഥി ട്രസ്റ്റ് ചെയര്‍മാന്‍ സുരേഷ് കെ, സാരഥി ജനറല്‍ സെക്രട്ടറി ബിജു സി.വി, പ്രോഗ്രാം കണ്‍വീനര്‍  ബിനു എം കെ,   ട്രസ്റ്റ് സെക്രട്ടറി വിനോദ് സി എസ്, ട്രസ്റ്റ് വൈസ് ചെയര്മാന്‍  സജീവ് കുമാര്‍, വനിതാവേദി ചെയര്‍പേഴ്‌സണ്‍ ശ്രീമതി ബിന്ദു സജീവ്, സാരഥി വൈസ്. പ്രസിഡന്റ് ജയകുമാര്‍ എന്‍.എസ് സെക്രട്ടറി നിഖില്‍  ചാമക്കാലയില്‍, പൗര്‍ണമി സംഗീത്,ട്രസ്റ്റ് ട്രഷറര്‍ ലിവിന്‍ രാമചന്ദ്രന്‍, അശ്വിന്‍ സി.വി, ഗുരുകുലം ചീഫ് കോര്‍ഡിനേറ്റര്‍  മനു മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി