കുവൈത്ത് സിറ്റി :  കുവൈത്തില്‍ വിസ കച്ചവടക്കാര്‍ക്ക് കടുത്ത ശിക്ഷ. ഒരു വര്‍ഷം തടവും 3,000 കുവൈത്ത് ദിനാര്‍ പിഴയും. വിസ കച്ചവടവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കുവൈത്ത് സ്വദേശിയെ കുവൈത്ത് ക്രിമിനല്‍ കോടതി ഒരു വര്‍ഷത്തെ തടവിനും 3,000 ദിനാര്‍ പിഴയും വിധിച്ചു.ഈജിപ്ത്യന്‍ സ്വദേശികള്‍ക്ക് തെറ്റായ ജോലി വാഗ്ദാനങ്ങള്‍ നല്‍കി 1,000 ദിനാര്‍ വീതം ഇയാള്‍ കമ്മിഷന്‍ വാങ്ങിയതായിട്ടാണ് കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ മനുഷ്യകടത്തിനാണ് കോടതി ശിക്ഷ നടപ്പിലാക്കിയത്.

വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ വാഗ്ദാനം നല്‍കി വ്യാജ വിസ നല്‍കുന്ന നിരവധി കടലാസ് കമ്പനികള്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതയും, ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ വിസ കച്ചവടത്തിന് വേണ്ടി മാത്രമാണ് തുടരുന്നത്. രാജ്യത്ത് വിസ കച്ചവടവും മനുഷ്യകടത്തും അവസാനിപ്പിക്കുന്നതിന് കര്‍ശന നടപടികള്‍ക്കാണ് സര്‍ക്കാരിന്റെ നിര്‍ദേശം. വിസ കച്ചവടവുമായി ബന്ധപ്പെട്ട് പിടിയിലാക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നടപ്പിലാക്കുന്നതിനുമാണ് സര്‍ക്കാര്‍ നീക്കം.