കുവൈത്ത് സിറ്റി:  കുവൈത്തില്‍ കോവിഡ് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കുന്നു. സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. 

കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കുവൈറ്റിലെ ഇന്ത്യന്‍ എംബസി മാര്‍ച്ച് നാലു വരെ അടച്ചിടുന്നു. അതേസമയം മുന്‍കൂട്ടിയുള്ള അപ്പോയിന്റ്മെന്റുകളുടെ അടിസ്ഥാനത്തില്‍ അടിയന്തിര കോണ്‍സുലര്‍ സേവനങ്ങള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. അടിയന്തിര കോണ്‍സുലര്‍ സേവനങ്ങള്‍ക്കുള്ള അപേക്ഷ
cons1.kuwait@mea.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കാമെന്നും എംബസി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. കൂടാതെ എംബസ്സിയുടെ മൂന്ന്പാ.സ്പോര്‍ട്ട്.സേവന  കേന്ദ്രങ്ങളിലും പാസ്പോര്‍ട്ട് സേവനങ്ങള്‍ തുടരുന്നതാണ്.

അതേസമയം മാര്‍ച്ചില്‍ എംബസി ഷെഡ്യൂള്‍ ചെയ്തിട്ടുള്ള എല്ലാ പരിപാടികളും പുനക്രമീകരിച്ചതായും എംബസ്സി അറിയിച്ചു.