കുവൈത്ത് സിറ്റി:  ഭക്ഷ്യ സുരക്ഷാ ഇന്‍ഡക്‌സില്‍ കുവൈത്തിന് പ്രഥമ സ്ഥാനം. പശ്ചിമേഷ്യയില്‍ ഒന്നാമതും ആഗോള തലത്തില്‍ 33 മതുമാണ് കുവൈത്ത്.

കുവൈത്തിന് തൊട്ട് പിന്നാലെ 70.2 പോയിന്റ്‌റുമായി ഒമാന്‍ ആണ് രണ്ടാം സ്ഥാനത്തു. കുവൈത്ത് 70.7 പോയിന്റുമായി പശ്ചിമേഷ്യയില്‍ ഒന്നാം സ്ഥാനത്തും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഒമാന്‍,സൗദി അറേബ്യ, യൂ എ ഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങളും ഉള്‍പ്പെടുന്നു.
ഭക്ഷ്യ ലഭ്യത,ഗുണനിലവാരം തുടങ്ങിയ അടിസ്ഥാന ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.