കുവൈത്ത് സിറ്റി : കുവൈത്തിലേക്കുള്ള ഗാര്‍ഹിക തൊഴിലാളികളുടെ വരവ് ഡിസംബര്‍ ഏഴ് മുതല്‍. പതിദിനം 600 ഗാര്‍ഹിക തൊഴിലാളികളെ കുവൈത്തില്‍ പ്രവേശിപ്പിക്കും. ആദ്യ ഘട്ടത്തില്‍ ഇന്ത്യക്കാര്‍ക്കും ഫിലിപ്പീന്‍ സ്വദേശികള്‍ക്കും മാത്രം അവസരം.
ഡിസംബര്‍ 7 ന് ആരംഭിക്കുന്ന ഗാര്‍ഹിക തൊഴിലാളികളുടെ മടങ്ങിവരവിന്റെ ആദ്യ ഘട്ടത്തില്‍ ഇന്ത്യക്കാര്‍ക്കും ഫിലിപ്പീന്‍ സ്വദേശികള്‍ക്കും മാത്രമാണ് അനുമതിയെന്നും രണ്ടാം ഘട്ടത്തില്‍ ബാക്കിയുള്ള രാജ്യങ്ങളെയും ഉള്‍പ്പെടുത്തുമെന്നും ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വക്താവ് സാദ് അല്‍-ഒതൈബിയാണ് അറിയിച്ചത്.
ഇതിന്റെ ഭാഗമായുള്ള നിയമപരമായ നടപടിക്രമങ്ങള്‍ അതി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രിസഭ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
വിമാന ടിക്കറ്റ് കൂടാതെ താമസം ഗതാഗതം, പിസിആര്‍ പരിശോധന, ക്ഷണം ഉള്‍പ്പെടെ ഒരാള്‍ക്ക് 270 കുവൈത്ത് ദിനാര്‍ ചെലവ് വരുമെന്നാണ്. കണക്ക് കൂട്ടുന്നത്. ചെലവ് മുഴുവന്‍ സ്‌പോണ്‍സര്‍ വഹിക്കേണ്ടതാണ്.
അതോടൊപ്പം പ്രതിദിനം 600 ഗാര്‍ഹിക തൊഴിലാളികളെ രാജ്യത്തേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി ദേശീയ വിമാന കമ്പനികളുടെ സേവനം ഉപയോഗപ്പെടുത്തും. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 110 കുവൈത്ത് ദിനാറാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.