കുവൈത്ത് സിറ്റി : കുവൈത്തിലേക്ക് നേരിട്ടു പ്രവേശന വിലക്ക് നിലവിലുള്ള. ഇന്ത്യ അടക്കമുള്ള 34 രാജ്യങ്ങളില്‍ നിന്നും ഡിസംബര്‍ 7 മുതല്‍ ഗാര്‍ഹിക തൊഴിലാളികളെ മടക്കി കൊണ്ടു വരുന്നതിന് മന്ത്രിസഭാ യോഗം അനുമതി നല്‍കി.
ഇതനുസരിച്ചു ഡിസംബര്‍ 7 മുതല്‍ ആരോഗ്യ മന്ത്രാലയ മാനദണ്ഡങ്ങള്‍ അനുസരിച്ചു ഗാര്‍ഹിക തൊഴിലാളികളെ നേരിട്ടു രാജ്യത്തേക്ക് കൊണ്ടു വരുന്നതിന് കുവൈത്ത് പ്രധാന മന്ത്രി ഷേയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് അന്തിമ തീരുമാനം പ്രഖ്യാപിച്ചത്.
ഗാര്‍ഹിക തൊഴിലാളികള്‍ രാജ്യത്തേക്ക് വരുന്നത് സംബന്ധിച്ച് പാലിക്കേണ്ട ആരോഗ്യ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് വകുപ്പ് മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചു.
തൊഴിലാളികളുടെ വിമാന ടിക്കറ്റ് കൂടാതെ 14. ദിവസത്തെ ഇന്‌സ്ടിട്യൂഷനല്‍ ക്വാറന്റൈന്‍ തുടങ്ങിയ എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്കായിരിക്കും.
ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍,ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്കാണ് പ്രാഥമിക ഘട്ടത്തില്‍ വരാന്‍ അവസരം ലഭിക്കുക.
ഇതിനായി ഒരു ഡിജിറ്റല്‍ പ്ലാറ്റ് ഫോം ഒരുക്കുന്നതിനും വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്ന ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍മാര്‍ ഇതില്‍ റെജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. രാജ്യത്ത് എത്തിച്ചേരുന്ന ഗാര്‍ഹിക തൊഴിലാളികള്‍ .. വിമാനതാവളത്തില്‍ വെച്ച് ആദ്യ പി.സി.ആര്‍.പരിശോധന നടത്തിയ ശേഷം രണ്ടാഴ്ചത്തെ നിര്‍ബന്ധ ഇന്‌സ്ടിട്യൂഷനല്‍ ക്വാരന്റൈന്‍ കാലയളവ് പൂര്‍ത്തിയാക്കി വീണ്ടും കോവിഡ് പരിശോധന നടത്തി ഉറപ്പ് വരുത്തേണ്ടതാണ്.