കുവൈത്ത്‌സിറ്റി: കുവൈത്തില്‍ താത്ക്കാലിക താമസരേഖ ആര്‍ട്ടിക്കിള്‍ 14ല്‍ തുടരുന്നവര്‍ നവംബര്‍ 30 ന് മുമ്പ് രാജ്യം വിടണം. താത്ക്കാലിക വിസയില്‍ രാജ്യത്ത് തുടരുന്നവര്‍ താമസരേഖ നവംബര്‍ 30 നകം നിയമപരമാക്കാതെ നിയമംമറി കടന്നാല്‍ വിദേശി കുടിയേറ്റ നിയമം അനുസരിച്ചു കടുത്ത ശിക്ഷ നടപ്പിലാക്കും. നിയമ ലംഘകരെ പിന്നീടൊരിക്കലും രാജ്യത്ത് മടങ്ങി വരാന്‍ കഴിയാത്ത വിധത്തില്‍ നാട് കടത്തുന്നതാണെന്നും സര്‍ക്കാരിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
അതോടൊപ്പം 2020 ജനുവരി ഒന്നിന് മുമ്പ് താമസരേഖ കാലാവധി കഴിഞ്ഞവര്‍ക്കു താമസരേഖ നിയമ പരമാക്കുന്നതിനോ, പിഴ അടച്ചു രാജ്യം വിട്ടു പോകുന്നതിനോ ഒരു മാസത്തെ അപ്രഖ്യാപിത പൊതുമാപ്പു അനുകൂല്യം അനുവദിച്ചു. കുവൈത്തില്‍ 2020 ജനുവരി 1 മുമ്പുള്ള താമസ നിയമ ലംഘകര്‍ക്ക് പിഴയടച്ച് രാജ്യം വിടുന്നതിനോ അല്ലെങ്കില്‍ താമസരേഖ നിയമ വിധേയമാക്കുന്നതിനോ ഒരു മാസത്തെ അപ്രഖ്യാപിത പൊതുമാപ്പു അനുകൂല്യം പ്രഖ്യാപിച്ചു.
ഇതനുസരിച്ചു ഡിസംബര്‍ ഒന്ന് മുതല്‍ 31 വരെ ഒരു മാസത്തെ സമയ പരിധിക്കുള്ളില്‍ താമസ കുടിയേറ്റ നിയമലംഘകര്‍ താമസരേഖ നിയമ വിധേയമാക്കുകയോ, അല്ലാത്തവര്‍ നിയമ ലംഘനത്തിന് നല്‍കേണ്ട പിഴ അടച്ച ശേക്ഷം രാജ്യം വിടേണ്ടതാണ്. സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള പൊതുമാപ്പു അനുകൂല്യം പ്രയോജനപ്പെടുത്താത്ത നിയമലംഘകരെ പിന്നീടൊരിക്കലും രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കാത്ത വിധത്തില്‍ നാട് കടുത്തുന്നതാണ് എന്നും സര്‍ക്കാരിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
Content Highlights: Kuwait Ministry of Interior to allow renewal of residencies for visa violators