കുവൈത്ത് സിറ്റി: കുവൈത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം പൊന്നാനി കാഞ്ഞിരമുക്ക് പത്തായി മാളിയേക്കാല്‍ അമ്മദ് (75) ആണ് മരിച്ചത്.

40 വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്യുന്ന മമ്മദ് പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൌണ്ടേഷന്‍ അംഗമാണ്. പിതാവ്: പരേതനായ കുഞ്ഞിബാവ മുസലിയാര്‍,  മക്കള്‍: ഷാഹിദ,. ഫാത്തിമാ,നിസാര്‍.

മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു.