കുവൈത്ത് സിറ്റി : കുവൈത്തിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഇന്ത്യ ഫെസ്റ്റ് 2021 നു തുടക്കമായി. ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു .
റിപ്പബ്ലിക് ദിനമായ ജനുവരി 26 വരെ നീണ്ടു നില്‍ക്കുന്നതാണ് ഫെസ്റ്റ്. ഡയറക്ടര്‍ മുഹമദ് ഹാരിസ് ഉള്‍പ്പെടെയുള്ള മാനേജ്മെന്റ് പ്രതിനിധികള്‍ പങ്കെടുത്തു . ഇന്ത്യന്‍ ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഫെസ്റ്റിനോട് അനുബന്ധിച്ചു ഒരുക്കിയിരിക്കുന്നത് കൂടാതെ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഭക്ഷ്യ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ നിരവധി സ്റ്റാളുകളും ക്രമീകരിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സംസ്‌കൃതി വിളിച്ചോതുന്ന നിരവധി ആര്‍ട് വര്‍ക്കുകളും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട് . ഇന്ത്യയുടെ പ്രത്യേകതകള്‍ വിദേശി സമൂഹത്തിനും പകര്‍ന്നു നല്‍കുന്ന ലുലു ഫെസ്റ്റിനെ സ്ഥാനപതി സിബി ജോര്‍ജ് അഭിനന്ദിച്ചു. വിവിധ ഓഫാറുകളും ഫെസ്റ്റിന്റെ ഭാഗമായി നല്‍കുന്നുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു